‘ക്യാൻസർ കണ്ടെത്തി വെറും 48 മണിക്കൂറിനകം വാക്‌സിൻ നൽകും എ ഐ’; ഒറാക്കിൾ ചെയർമാൻ

‘ക്യാൻസർ കണ്ടെത്തി വെറും 48 മണിക്കൂറിനകം വാക്‌സിൻ നൽകും എ ഐ’; ഒറാക്കിൾ ചെയർമാൻ
Published on

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐക്ക് ക്യാൻസർ കണ്ടുപിടിക്കാനും വെറും 48 മണിക്കൂറിനുള്ളിൽ വാക്‌സിൻ നിർമ്മിക്കാനുമുള്ള ശേഷിയുണ്ടെന്ന് ഒറാക്കിൾ ചെയർമാൻ. വൈറ്റ് ഹൗസിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് ഒറാക്കിളിൾ ചെയർമാൻ ലാറി എലിസൺ ഈ വിവരം അറിയിച്ചത്.

സോഫ്റ്റ്ബാങ്ക് സിഇഒ മസയോഷി സൺ, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ എന്നിവർ ഉൾപ്പെടെ പങ്കെടുത്ത വൈറ്റ്ഹൗസിൽ ചേർന്ന യോഗത്തിലാണ് എലിസൺ വിവരം അറിയിച്ചത്

എഐ സഹായത്തോടെയുള്ള രക്ത പരിശോധന സംഘടിപ്പിച്ച് അതിലൂടെ ക്യാൻസർ നിർണയിക്കാനാകും. തുടർന്ന് ക്യൻസറിൻ്റെ ജീൻ പരിശോധനയിലൂടെ ആ രോഗത്തിന് ആവശ്യമുള്ള വാക്സിനും 48 മണിക്കൂറിനുള്ള കണ്ടെത്താനാകുമെന്നാണ് ലാറി എലിസൺ യോഗത്തിൽ പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com