ഇടുക്കി : സിനിമ ചിത്രീകരണത്തിനിടെ അപകടത്തെ തുടർന്ന് നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ളവർക്ക് പരിക്ക്.മൂന്നാറിൽ മറയൂരിന് സമീപം തലയാറിലാണ് സംഭവം നടന്നത്.ഷാജി കൈലാസിന്റെ പുതിയ ചിത്രം വരവിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം.
ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.