
തെൽഅവീവ്: ഹിസ്ബുല്ല ആക്രമണത്തിൽ ഇസ്രായേലിനു നേരെ കനത്ത തിരിച്ചടി. അതിർത്തിയിൽ നടന്ന ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസർ അവിവ് മേഗൻ ലബനാൻ(43) കൊല്ലപ്പെട്ടു. ഇന്ന് കൊല്ലപ്പെട്ടുന്ന രണ്ടാമത്തെ ഇസ്രയായേൽ സൈനികനാണിത്. ഐഡിഎഫ് തന്നെയാണു ചീഫ് വാറന്റ് ഓഫീസറുടെ മരണം സ്ഥിരീകരിച്ചത്.
ഇന്നു രാവിലെ ലബനാൻ അതിർത്തിയിൽ നടന്ന റോക്കറ്റ് ആക്രമണത്തിലാണു സൈനികർ കൊല്ലപ്പെട്ടത്. നേരത്തെ മാസ്റ്റർ സർജന്റ് ഇറായ് അസൂലൈ(25) കൊല്ലപ്പെട്ടതായി സ്ഥിരീകരണം വന്നിരുന്നു. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ മേഗൻ ചികിത്സയിലിരിക്കെയാണു മരിച്ചത്. ആക്രമണത്തിൽ മറ്റൊരു സൈനികനു കൂടി ഗുരതമായി പരിക്ക് പറ്റിയിട്ടുണ്ട്.