
ജറുസലേം: ക്രിസ്മസ് തലേന്ന് പോലും വെസ്റ്റ് ബാങ്കിൽ കലുഷിതമായ അന്തരീക്ഷമാണ് നിലനിന്നത്. രക്തരൂക്ഷിതമായ ആക്രമണത്തിൽ ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽകർം നഗരത്തിന് സമീപമുള്ള അഭയാർത്ഥി ക്യാമ്പിൽ കൊല്ലപ്പെട്ടത് 8 പലസ്തീനികളാണ്.(8 Palestinians Killed By Israeli Forces on Xmas Eve)
ചൊവ്വാഴ്ച്ചയാണ് ഇസ്രായേൽ സൈന്യം ഇവിടെ ആക്രമണം നടത്തിയത്. പുലർച്ചെ നടത്തിയ ഷെല്ലാക്രമണത്തിലാണ് ഖൗല അബ്ദോ എന്ന 53കാരി കൊല്ലപ്പെട്ടത്.
വയറിലും നെഞ്ചിലും വെടിയേറ്റ് ഫാത്തി സയീദ് ഒദെഹ് സലേം എന്ന 18കാരൻ മരണമടഞ്ഞുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.