
മുംബൈ: മഹാരാഷ്ട്രയിൽ ഇന്ന് 59 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു(covid 19). ഇതോടെ സംസ്ഥാനത്ത് നിലവിൽ 494 സജീവ കേസുകളാണുള്ളത്. ഇതേ തുടർന്ന് ജനുവരി 1 മുതൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള ആകെ കോവിഡ് കേസുകളുടെ എണ്ണം 873 ആയി.
2025 ജനുവരി മുതൽ സംസ്ഥാനത്ത് 12,011 കോവിഡ്-19 പരിശോധനകൾ നടത്തുകയും ചെയ്തു. അതേസമയം കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി.