
ദുബായ്: പുതുവത്സരാഘോഷത്തിൽ പങ്കെടുക്കാനെത്തിയവർക്ക് അബുദാബി ഗവണ്മെന്റ് ഏർപെടുത്തിയ പൊതുഗതാഗതം ഉപയോഗിച്ചത് 25 ലക്ഷം പേർ(25 Lakh People Used Public Transport in Dubai). 9.3% വളർച്ചയാണ്, കഴിഞ്ഞ വർഷത്തേക്കാൾ പൊതു ഗതാഗത ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.
ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും പൊതുഗതാഗതം കൂടുതലായി ഉപയോഗിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ആഘോഷങ്ങൾക്കായി എത്തുന്നവർക്ക് സൗജന്യ ബസ് സർവിസ് അടക്കമുള്ള സജ്ജീകരണങ്ങളും അധികൃതർ ഒരുക്കിയിരുന്നു. ദുബായ് മെട്രോയിൽ റെഡ്, ഗ്രീൻ ലൈനുകളിലായി 11 ലക്ഷത്തിലേറെ പേരാണ് യാത്ര ചെയ്തത്. ദുബായ് ട്രാം 55,391 പേരും ഉപയോഗപ്പെടുത്തി. പൊതു ബസുകൾ 4.6 ലക്ഷത്തിലേറെ പേരും സമുദ്ര ഗതാഗത സംവിധാനങ്ങൾ 80,066 പേരും ഉപയോഗിച്ചു. ഇതു കൂടാതെ ഇലക്ട്രിക് വാഹനങ്ങൾക്ക് 1.9 ലക്ഷം ഉപയോക്താക്കളും ടാക്സികൾക്ക് 5.7 ലക്ഷം ഉപയോക്താക്കളുമുണ്ടായി.