ശ്രീലങ്കയിൽ ചെങ്കൊടി പാറും: മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി NPP | 2024 Sri Lankan parliamentary election

225ല്‍ 159 സീറ്റുകളില്‍ വിജയിച്ചാണ് എന്‍ പി പി പാർലമെൻ്റിൽ ഭൂരിപക്ഷമുറപ്പിച്ചത്
ശ്രീലങ്കയിൽ ചെങ്കൊടി പാറും: മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി NPP | 2024 Sri Lankan parliamentary election
Published on

കൊളംബോ: ശ്രീലങ്കന്‍ പാർലമെൻറ് തെരഞ്ഞെടുപ്പിൽ വാനോളമുയർന്ന് ചെങ്കൊടി. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി മുന്നേറുകയാണ് അനുര കുമാര ദിസനായകെയുടെ നാഷണല്‍ പീപ്പിള്‍സ് പവര്‍ (NPP) പാർട്ടി.(2024 Sri Lankan parliamentary election)

225ല്‍ 159 സീറ്റുകളില്‍ വിജയിച്ചാണ് എന്‍ പി പി പാർലമെൻ്റിൽ ഭൂരിപക്ഷമുറപ്പിച്ചത്. ഇതുവരെയും എണ്ണിത്തീർത്തിട്ടുള്ളത് 61 ശതമാനം വോട്ടുകളാണ്.

പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയുടെ സമാഗി ജന ബലവേഗയ നേടിയത് 40 സീറ്റുകൾ മാത്രമാണ്. വടക്കന്‍ ജാഫ്‌ന ജില്ലയില്‍ പരമ്പരാഗത തമിഴ് ദേശീയ പാർട്ടികളെ മറികടന്നതോടെ എൻ പി പി തിരുത്തിക്കുറിച്ചത് ചരിത്രമാണ്.

ഇതുവരെയും സിംഹള ഭൂരിപക്ഷ പാര്‍ട്ടികളൊന്നും തന്നെ ജാഫ്‌നയിൽ വിജയം കൈവരിച്ചിട്ടില്ല. ഇവിടെ എൻ പി പി ജയിച്ചത് 80,000ത്തിലധികം വോട്ടുകൾക്കാണ്. തെരഞ്ഞെടുപ്പിന് ശേഷം പ്രസിഡൻ്റ് ദിസനായകെ ജനങ്ങൾക്ക് നന്ദിയറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com