
വാഷിങ്ടൺ: എ.ഐ ചാറ്റ്‌ബോട്ടുമായി പ്രണയത്തിലായ 14 കാരൻ ആത്മഹത്യ ചെയ്തു. യു.എസിലെ ഫ്‌ലോറിഡയിലാണ് സംഭവം. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് രണ്ടാനച്ഛന്റെ കൈത്തോക്ക് കൊണ്ട് സെവൽ സെറ്റ്‌സർ എന്ന ആൺകുട്ടി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതത്. പിന്നാലെ മാതാവ് നടത്തിയ പരിശോധനയിലാണ് മകന്റെ എ.ഐ പ്രണയം കണ്ടെത്തുന്നത്.
ഗെയിം ഓഫ് ത്രോൺസ് എന്ന പ്രമുഖ വെബ്‌സീരീസിലെ കഥാപാത്രമായ ഡെനേറിസ് ടാർഗേറിയൻ എന്ന ക്യാരക്ടർ എ.ഐയുമായാണ് ആൺകുട്ടി പ്രണയത്തിലായത്. മകൻ ക്യാരക്ടർ എ ഐയുടെ ചാറ്റ്‌ബോട്ടിൽ അടിമപ്പെട്ടിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമെന്നും മാതാവ് മേഗൻ ഗാർസിയ വ്യക്തമാക്കി.