
റാവല്‍പിണ്ടി: ചോക്ലേറ്റ് മോഷ്ട്ടിച്ചെന്നാരോപിച്ച് 13 കാരിയെ ക്രൂര മര്‍ദനത്തിനിരയാക്കി കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലാണ് സംഭവം. വീട്ടുജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ ചോക്ലേറ്റ് മോഷ്ട്ടിച്ചെന്നാരോപിച്ച് വീട്ടുകാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അവശനിലയിലായ കുട്ടിയെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ ജീവൻ രക്ഷിക്കാനയില്ല.
റാഷിദ് ഷഫീഖും ഭര്യ സനയും അവരുടെ എട്ടുമക്കളും അടങ്ങുന്ന കുടുംബത്തിലാണ് ഇഖ്റ എന്ന 13 വയസുകാരി വീട്ടുജോലി ചെയ്തിരുന്നത്. ഇവരുടെ വീട്ടിലെ ഖുറാന്‍ അധ്യാപകനാണ് അവശനിലയില്‍ ഇഖ്റയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. കുട്ടിയുടെ പിതാവ് മരണപ്പെട്ടെന്നും അമ്മ സ്ഥലത്തില്ലെന്നുമാണ് ഇയാള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. കുട്ടിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളഞ്ഞു. റാഷിദ് ഷഫീഖിനെയും ഭാര്യയേയും ഖുറാന്‍ അധ്യാപകനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.