
ഗസ്സ: 15 മാസം നീണ്ട ഇസ്രായേൽ വംശഹത്യയിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരുമെന്ന് വിവരം. കഴിഞ്ഞ 24 മണിക്കൂറിനിടെ സിവിൽ ഡിഫൻസും മെഡിക്കൽ സംഘവും നടത്തിയ തിരച്ചിലിൽ 123പേരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തി.
ഗസ്സയിൽ മരണസംഖ്യ 61,709 പിന്നിടുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു. കാണാതായവരുടെ എണ്ണം കൂടി കണക്കിലെടുത്തതോടെയാണ് മരണസംഖ്യ ഉയർന്നത്. 47,518 പേർ കൊല്ലപ്പെട്ടെന്നായിരുന്നു ഗസ്സ ആരോഗ്യമന്ത്രാലയം നേരത്തെ പുറത്തുവിട്ട വിവരം. കൊല്ലപ്പെട്ട 76 ശതമാനം ഫലസ്തീനികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ഗസ്സ ഭരണകൂടത്തിന്റെ ഇൻഫർമേഷൻ ഓഫീസ് തലവൻ സലാമ മഹ്‌റൂഫ് പറഞ്ഞു.