മുംബൈ: ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ശുഭ്മാൻ ഗില്ലിനെ നീക്കി രോഹിത് ശർമ്മയെ വീണ്ടും ക്യാപ്റ്റനാക്കണമെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി (Manoj Tiwary). 2025 ഒക്ടോബറിലാണ് രോഹിത്തിന് പകരം ഗില്ലിനെ നായകനായി ബിസിസിഐ നിയമിച്ചത്. എന്നാൽ ഗില്ലിന്റെ നേതൃത്വത്തിൽ കളിച്ച രണ്ട് ഏകദിന പരമ്പരകളും ഇന്ത്യ പരാജയപ്പെട്ട സാഹചര്യത്തിലാണ് തിവാരിയുടെ വിമർശനം. 2027 ലോകകപ്പിനായി ടീമിനെ ഒരുക്കാൻ ബിസിസിഐ ഇപ്പോൾ തന്നെ ശരിയായ തീരുമാനങ്ങൾ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗില്ലിന്റെ നായക അരങ്ങേറ്റം ഓസ്‌ട്രേലിയയിലായിരുന്നു. അവിടെ ഇന്ത്യ പരാജയം ഏറ്റുവാങ്ങി. തുടർന്ന് നാട്ടിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന പരമ്പരയിൽ നിന്ന് ഗിൽ വിട്ടുനിന്നെങ്കിലും, ന്യൂസിലൻഡിനെതിരായ പരമ്പരയിൽ നായകനായി തിരിച്ചെത്തിയപ്പോൾ ഇന്ത്യ വീണ്ടും പരാജയപ്പെട്ടു. സ്വന്തം മണ്ണിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ നേരിടുന്ന ആദ്യ ഏകദിന പരമ്പര പരാജയമാണിത്. തുടർച്ചയായ രണ്ട് മത്സരങ്ങൾ തോറ്റാണ് ഇന്ത്യ പരമ്പര കൈവിട്ടത്. ഗില്ലിന്റെ നായകപാടവത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
രോഹിത് ശർമ്മ ഗില്ലിനേക്കാൾ ഏറെ മുകളിലാണെന്നും രോഹിത് ആയിരുന്നു നായകനെങ്കിൽ ന്യൂസിലൻഡിനെതിരായ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും തിവാരി ഇ പറഞ്ഞു. രോഹിത്തിന് കീഴിൽ ചാമ്പ്യൻസ് ട്രോഫി നേടിയപ്പോൾ ടീം ശരിയായ ദിശയിലായിരുന്നു. ലോകകപ്പ് നേടാൻ ഗില്ലിനെക്കാൾ കൂടുതൽ സാധ്യത രോഹിത് നയിക്കുമ്പോഴാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഹിത് നയിക്കുകയാണെങ്കിൽ ലോകകപ്പ് ജയിക്കാൻ 85 മുതൽ 90 ശതമാനം വരെ സാധ്യതയുണ്ടെന്നാണ് തിവാരിയുടെ വിലയിരുത്തൽ.
Former Indian cricketer Manoj Tiwary has urged the BCCI to sack Shubman Gill as the ODI captain and reappoint Rohit Sharma. Since replacing Rohit in October 2025, Gill has led India to two consecutive ODI series losses, including a historic home series defeat against New Zealand. Tiwary argues that Rohit’s leadership is far superior and that India’s chances of winning the 2027 World Cup would significantly increase if Rohit returns to the helm. He emphasized the need for “course correction” before the upcoming World Cup, noting that India reached milestones like the Champions Trophy victory under Rohit’s successful captaincy.



