ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടുറോഡിൽ പകൽവെളിച്ചത്തിൽ യുവതിയെ മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയി (Gwalior Kidnapping Case). നഗരത്തിലെ ഏറ്റവും തിരക്കേറിയ ദാൽ ബസാറിലാണ് സിനിമാ സ്റ്റൈലിൽ അക്രമം അരങ്ങേറിയത്. റോഡിന് നടുവിൽ കാർ തടഞ്ഞുനിർത്തിയ അക്രമി സംഘം ഗ്ലാസ് തകർത്ത് യുവതിയെ വലിച്ചിറക്കി കൊണ്ടുപോയത്.
കടകളും യാത്രക്കാരും കൊണ്ട് എപ്പോഴും തിരക്കേറിയ ദാൽ ബസാറിൽ വച്ചാണ് സംഭവം നടന്നത്. കാറിലുണ്ടായിരുന്നവർ വാതിൽ തുറക്കാൻ വിസമ്മതിച്ചതോടെ അക്രമികൾ ജനൽചില്ല് അടിച്ചുതകർക്കുകയായിരുന്നു. തുടർന്ന് പിൻസീറ്റിലുണ്ടായിരുന്ന യുവതിയെ ബലമായി വലിച്ചിറക്കി കൊണ്ടുപോയി. ഒരു യുവാവാണ് കാർ ഓടിച്ചിരുന്നത്, മറ്റൊരു യുവതി മുൻസീറ്റിലുണ്ടായിരുന്നു. എന്നാൽ തട്ടിക്കൊണ്ടുപോകൽ നടന്ന സമയത്ത് കാറിലുണ്ടായിരുന്നവരോ പരിസരത്തുണ്ടായിരുന്നവരോ ഒരു തരത്തിലുള്ള പ്രതിരോധവും നടത്താതിരുന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്.
ധാരാളം ആളുകൾ സ്ഥലത്തുണ്ടായിരുന്നിട്ടും ആരും അക്രമികളെ തടയാനോ യുവതിയെ രക്ഷിക്കാനോ മുതിർന്നില്ല എന്നത് ഞെട്ടിക്കുന്നതാണ്. സംഭവത്തിന് ശേഷം കാറിലുണ്ടായിരുന്ന യുവാവോ യുവതിയോ പോലീസിൽ പരാതി നൽകാൻ തയ്യാറായില്ല എന്നതും സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പോലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. അക്രമികളെ തിരിച്ചറിയാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
In a brazen broad daylight incident, a young woman was kidnapped from her car by a group of masked men in Gwalior’s busy Dal Bazaar. CCTV footage captures the attackers smashing the car window and forcibly dragging the woman out while bystanders watched in silence. Surprisingly, neither the driver nor the other occupant raised an alarm, and no immediate police complaint was filed. Authorities launched an investigation only after the video went viral, and they are now working to identify the suspects and uncover the mystery behind the lack of resistance.



