
മംഗളൂരു: ബണ്ട്വാളിൽ യുവാവിനെ ബൈക്കിൽ എത്തിയ ഒരു സംഘം വെട്ടിക്കൊന്നു(Mangaluru). ബണ്ട്വാൾ ഇരക്കൊടിയിലാണ് സംഭവം നടന്നത്. ബണ്ട്വാൾ കൊലട്ടമജലു സ്വദേശി അബ്ദുൾ റഹീമാണ് (42) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം നടന്നത്.
അബ്ദുൾ റഹീം പിക്കപ്പ് ഡ്രൈവറാണ്. ഇയാൾ വാഹനത്തിൽനിന്ന് മണൽ ഇറക്കുന്നതിനിടെ സംഘം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ജോലിക്കാരനായും വെട്ടേറ്റു. ഒളുവിലായ പ്രതികൾക്ക് വേണ്ടി ഊർജ്ജിത അന്വേഷണം നടക്കുന്നതായി പോലീസ് വ്യക്തമാക്കി.