

അതിരപ്പിള്ളി: ആദിവാസി യുവാവിന് കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായി(Elephant). അതിരപ്പിള്ളിയിൽ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്.
അടിച്ചിൽതൊട്ടി മേഖലയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് ആക്രമണത്തിൽ ജീവൻ നഷ്ടമായത്. സെബാസ്റ്റ്യനും കൂട്ടുകാരും വനത്തിൽ നിന്നും തേൻ ശേഖരിച്ച് മടങ്ങി വരും വഴിയാണ് കാട്ടാന ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപെട്ടു.