
കോട്ടയം: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതിനായി ഉമ്മൻ ചാണ്ടി പല അനുമതികളും വാങ്ങിയെടുത്തിട്ടുണ്ടെന്ന് എംഎൽഎയും ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു(Vizhinjam Port). വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് നടക്കാനിരിക്കയായിരുന്നു അഭിപ്രായ പ്രകടനം.
ഉമ്മൻ ചാണ്ടി ഒരു കല്ല് മാത്രമേ ഇട്ടുള്ളു എന്ന് സിപിഎം പറയുന്നത് പച്ചക്കള്ളമാണെന്നും ഉമ്മൻ ചാണ്ടിയുടെ ഓർമകളെപ്പോലും സിപിഎം ഭയപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല; ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതിന് പിന്നിലും കാരണമുണ്ട്. ൽഡിഎഫ് സർക്കാരിന് ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള ശ്രമമാണതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം എം.എൽ.എ എം.വിൻസെനന്റും രംഗത്ത് എത്തിയിരുന്നു. ഇന്നാണ് തുറമുഖത്തിന്റെ കമ്മീഷനിംഗ് ബഹു. പ്രധാന മന്ത്രി നിർവഹിക്കുക.