

ന്യൂഡല്‍ഹി: ഇന്ത്യ പ്രതിരോധ ആയുധ കയറ്റുമതിയില്‍ പുതിയൊരു ചുവടുവയ്പ്പിന് ഒരുങ്ങുന്നു(Brahmos). ലോകത്തിലേറ്റവും വേഗമേറിയ സൂപ്പര്‍ സോണിക് മിസൈലായ ബ്രഹ്‌മോസ് സമുദ്രസുരക്ഷ വര്‍ധിപ്പിക്കുന്നത് മുൻനിർത്തി ഇന്ത്യയിൽ നിന്നും വാങ്ങാനൊരുങ്ങുകയാണ് വിയറ്റ്‌നാം.
290 കിലോമീറ്റര്‍ ദൂര വേഗ പരിധിയില്‍ ആക്രമണം നടത്താനുള്ള കഴിവ് ബ്രഹ്‌മോസിനുണ്ട്. ഈ ഇടപാടിന് ഏകദേശം 700 മില്യണ്‍ ഡോളര്‍ (ഏകദേശം 59,771 കോടി രൂപ) വരുമെന്നാണ് വിലയിരുത്തൽ. ഇത് സംബന്ധിച്ച ചർച്ചകൾ പൂർത്തിയായതായും ഉടമ്പടി വരും മാസങ്ങളിൽ ഒപ്പിടുമെന്നുമാണ് പുറത്തു വരുന്ന വിവരം. ചൈനയുമായി ദക്ഷിണ ചൈന കടലില്‍ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്ന് വിയറ്റ്‌നാം ബ്രഹ്‌മോസ് മിസൈലുകള്‍ വാങ്ങാനൊരുങ്ങുന്നത്.