
ഷോപ്പിയാൻ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ ബസ്കുചാൻ പ്രദേശത്ത് ലഷ്കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള രണ്ട് ഹൈബ്രിഡ് തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു(Jammu and Kashmir).
വ്യാഴാഴ്ച ആരംഭിച്ച കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷന്റെ (സിഎഎസ്ഒ) ഭാഗമായി നടത്തിയ പരിശോധനയിലാണ് തീവ്രവാദികളെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും സുരക്ഷാ സേന ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. കരസേനയുടെ 44 രാഷ്ട്രീയ റൈഫിൾസും ജമ്മു കശ്മീർ പോലീസും 178-ാം സിആർപിഎഫ് ബറ്റാലിയനും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.