ട്രക്കും ട്രെയിലർ ലോറിയും കൂട്ടിയിടിച്ചു; ഛത്തീസ്ഗഢിൽ 10 പേർ മരിച്ചു | lorry collide

അപകടത്തിൽ 10 പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേറ്റതായുമാണ് പുറത്തു വരുന്ന പ്രാഥമിക വിവരം.
lorry collide
Published on

റായ്പുർ: ഛത്തീസ്ഗഢിൽ ട്രെയിലർ ലോറിയും ട്രക്കും കൂട്ടിയിടിച്ചു(lorry collide). റായ്പുർ - ബലോദ ബസാർ റോഡിലെ സാരഗാവണിന് സമീപമാണ് അപകടം നടന്നത്ത്.

അപകടത്തിൽ 10 പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേറ്റതായുമാണ് പുറത്തു വരുന്ന പ്രാഥമിക വിവരം. ഇവർ ചൗതിയ ഛട്ടി പ്രദേശത്തെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള റായ്പൂരിലെ സർക്കാർ ആശുപത്രിയിലും ഡോ. ബി.ആർ. അംബേദ്കർ മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

Related Stories

No stories found.
Times Kerala
timeskerala.com