
ബുദ്‌ഗാം: ഭീകരസംഘടനയായ ലഷ്‌കറെ തൊയ്‌ബയിൽ ഉൾപ്പെട്ട മൂന്ന് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു(Lashkar-e-Taiba). ജമ്മു-കശ്മീരിലെ ബുദ്ഗാമിലെ മാഗം പട്ടണത്തിലെ കവൂസ നർബൽ പ്രദേശത്തു നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്.
അഗ്ലാൻ പട്ടാൻ സ്വദേശികളായ ഇഷ്‌ഫാക് പണ്ഡിറ്റ്, മുസമിൽ അഹമ്മദ്, മീരിപോറ ബീർവ സ്വദേശി മുനീർ അഹമ്മദ് എന്നിവരെയാണ് കസ്റ്റഡിയിൽ ആയത്. ഇവരുടെ പക്കൽ നിന്നും ഹാൻഡ് ഗ്രനേഡുകളും ഒരു പിസ്റ്റളും നിരവധി വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തു. രാജ്യത്തെ നിരോധിത ഭീകരസംഘടനകളിൽ ഒന്നായ ലഷ്‌കറെ തൊയ്‌ബയുടെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് സുരക്ഷാസേന വ്യക്തമാക്കി.