ഡൽഹിയിൽ പുതിയ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും | new cabinet will take oath in Delhi tomorrow

ഡൽഹിയിൽ പുതിയ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും | new cabinet will take oath in Delhi tomorrow
Published on

ഡൽഹി: ഡൽഹിയിൽ നാളെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും. ലളിതമായി നടത്തുന്ന ചടങ്ങില്‍ ആതിഷിക്കൊപ്പം അഞ്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. നാളെ വൈകുന്നേരം നാലരയ്ക്ക് ലഫ്. ഗവര്‍ണറുടെ ഓഫീസിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ഇതിനിടെ,ഹരിയാനയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഇന്ന് മുതല്‍ കെജ്രീവാളും സജീവമായി.

ബിജെപി കള്ളക്കേസില്‍ കുടുക്കിയതാണെന്നും ഹരിയാനയിലെ ജനങ്ങള്‍ അതിന് പകരം ചോദിക്കുമെന്നും ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ കെജ്രീവാള്‍ വ്യക്തമാക്കി. ഹരിയാനയില്‍ ആപ്പിന്‍റെ പിന്തുണയില്ലാതെ ആരും സര്‍ക്കാരുണ്ടാക്കില്ലെന്നും കെജ്രീവാള്‍ പറഞ്ഞു. ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് കെജ്രീവാള്‍ ഞായറാഴ്ച്ച ജന്തര്‍ മന്തറില്‍ ജനകീയ കോടതിയും സംഘടിപ്പിക്കും.

Related Stories

No stories found.
Times Kerala
timeskerala.com