
തെഹ്റാൻ: സിറിയയിൽ അധികാരം വിമതർക്ക് കൈമാറി പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി(syria government falls). അധികാരം കൈമാറിയതിനു പിന്നാലെ അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞു.
നേരത്തെ താൻ രാജ്യംവിട്ടിട്ടില്ലെന്ന് സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ജനങ്ങൾ തെരഞ്ഞെടുത്ത നേതൃത്വവുമായി സഹകരിക്കാൻ താൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ എവിടേക്കും രക്ഷപെട്ടിട്ടില്ലന്നും വീട്ടിൽ തന്നെയുണ്ട്ന്നും ഇതെന്റെ രാജ്യമാണ്. രാജ്യത്തോടാണ് തനിക്ക് വിധേയത്വം എന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ നല്ലതിനു വേണ്ടി എല്ലാ സഹായങ്ങളും ചെയ്യാൻ താൻ തയാറാണ്. സർക്കാരിന്റെ സുഖമമായ നടത്തിപ്പിന് വേണ്ടി പ്രതിപക്ഷവുമായി ചേർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.