
മലപ്പുറം: പന്നിക്കെണിയിൽ നിന്നും വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെണിയൊരുക്കാൻ വൈദ്യുതി മോഷ്‌ടിച്ചുവെന്ന് കെഎസ്ഇബി കണ്ടെത്തി(Student dies of shock).
ഇത്തരത്തിൽ വൈദ്യുതി മോഷ്‌ടിക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും കെഎസ്ഇബി വ്യക്തമാക്കി. സംഭവ സ്ഥലത്ത് പോസ്റ്റിൽ നിന്നും ഇന്‍സുലേറ്റഡ് വയര്‍ ഉപയോഗിച്ച് വൈദ്യുതി മോഷ്ടിച്ചതിന്റെ തെളിവുകളും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് വഴിക്കടവ് സ്വദേശി സുരേഷ് - ശോഭ ദമ്പതികളുടെ മകൻ അനന്തു പണിക്കെണിയിൽ നിന്നും ഷോക്കറ്റ് മരിച്ചത്.