
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിങ്ങുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഇപ്പോൾ നിലവിലുള്ളത്(K. Muralidharan). തുറമുഖത്തിന്റെ കമ്മീഷനിംഗ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിർവഹിച്ചത്. എന്നാൽ വിഴിഞ്ഞത്ത് മുഴുവൻ ക്രെഡിറ്റും എടുക്കാൻ നോക്കിയ പിണറായിക്ക് രാജീവ് ചന്ദ്രശേഖർ പണി കൊടുത്തെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.
"ശ്രീമതി ടീച്ചറുടെയും ആശമാരുടെയും കണ്ണീർ മുഖ്യമന്ത്രി പിണറായി വിജയനെതിരാണ്. അതുകൊണ്ടാണ് സ്വന്തം മകളുടെ കാര്യത്തിൽ പോലും സ്വസ്ഥത ഇല്ലാത്തത്. ഒരു ജോലിയും നോക്കാത്തവർ എല്ലാം തട്ടിയെടുക്കാൻ നോക്കുന്നു. പിണറായി സമ്മതിച്ചിട്ടല്ലേ ഇതെല്ലാം നടക്കുന്നത്, പിണറായി പോയാലെ പാർട്ടി രക്ഷപ്പെടു എന്നാണ് ചില സിപിഎം നേതാക്കൾ പോലും പറയുന്നത്. വിഴിഞ്ഞത്ത് മുഴുവൻ ക്രെഡിറ്റും എടുക്കാൻ നോക്കിയ പിണറായിക്ക് രാജീവ് ചന്ദ്രശേഖർ പണി കൊടുത്തു. രാജീവ് ചന്ദ്രശേഖർ ആദ്യം കയറി വേദിയിലിരുന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതിൽ മന്ത്രിമാർ വിഷണ്ണരായി"- എന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.