"പഹൽഗാം ആക്രമണം വ്യക്തിപരമായി വേദനിപ്പിച്ചു... ഭീകരർ സ്വപ്നത്തിൽ പോലും നൽകാത്ത തിരിച്ചടിയാണ് രാജ്യം നൽകിയത്" - മോദി | Narendra Modi

നൂറിലധികം ഭീകരരെയാണ് നാം വകവരുത്തിയത്.
modi
Published on

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു(Narendra Modi). ഇന്ന് രാത്രി 8 മണിക്കാണ് മോദി രാജ്യത്തെ ജനങ്ങളോട് സംസരിച്ചത്.

ഹൽഗാം ആക്രമണം വ്യക്തിപരമായി വേദനിപ്പിച്ചെന്നും എന്നാൽ ഇന്ത്യയുടെ ശക്തി വെളിപ്പെടുത്തിയ ഓപ്പറേഷൻ സിന്ദൂർ തീവ്രവാദികളുടെ മണ്ണിൽ ചെന്ന് മറുപടി നൽകിയതായും അദ്ദേഹം പറഞ്ഞു. നമ്മുടെ രാഷ്ട്രം എന്താണെന്ന് നാം തെളിയിച്ചു. ഭീകരർ സ്വപ്നത്തിൽ പോലും നൽകാത്ത തിരിച്ചടിയാണ് രാജ്യം നൽകിയത്. നൂറിലധികം ഭീകരരെയാണ് നാം വകവരുത്തിയത്. വധിച്ചവരിൽ കൊടും ഭീകരരും ഉൾപ്പെടുന്നു. ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളും തരിപ്പണമായി. പാകിസ്താന്റെ വ്യോമകേന്ദ്രങ്ങൾ ഇന്ത്യ തകർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com