
മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ അജ്ഞാതരായ അക്രമികൾ രണ്ട് പുരുഷന്മാരെ വാളുകൊണ്ട് ക്രൂരമായി ആക്രമിച്ചു(Karnataka). ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാൾ താലൂക്കിലെ ഇരകൊടി പ്രദേശത്തെ കംബോഡി കൽപാനെ ഗ്രാമത്തിലാണ് സംഭവം നടന്നത്.
ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഒരാൾ പിന്നീട്‍ കൊല്ലപ്പെടുകയായിരുന്നു. രണ്ടാമൻ ഇപ്പോഴും അത്യാസന്നനിലയിൽ ആശുപത്രയിൽ തുടരുകയാണ്. മരിച്ചയാള്‍ അബ്ദുൾ റഹിമാൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ് അത്യാസന്നനിലയിൽ തുടരുന്നയാൾ കലന്ദർ ഷാഫി ആണ്.