

ടെൽ അവീവ്: ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിൽ മിസൈൽ ആക്രമണം ഉണ്ടായി(Missile attack). ആക്രമണത്തിൽ ആറോളം പേര്‍ക്ക് പരിക്കേറ്റു.
ആക്രമണത്തിന് പിന്നിൽ യെമനില്‍ നിന്നുള്ള ഹൂതി വിമതരാണെന്ന് സ്ഥിരീകരിച്ചു. ഇവർ ബാലസ്റ്റിക് മിസൈലാണ് വിമാനത്താവളത്തിലേക്ക് തൊടുത്തുവിട്ടത്. അതേസമയം അക്രമത്തിന് പ്രത്യാക്രമണം ഉണ്ടാകുമെന്നും ഏഴിരട്ടി മടങ്ങില്‍ തിരിച്ചടി നല്‍കുമെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.