
മോസ്‌കോ: റഷ്യയില്‍ ശക്തമായ ഭൂചലനമുണ്ടായി. രാജ്യത്തിൻ്റെ കിഴക്കന്‍ പ്രദേശമായ കാംചത്ക മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതിൻ്റെ ശക്തിയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു.
പൊട്ടിത്തെറിച്ചത് ഷിവേലുച്ച് എന്ന അഗ്നിപര്‍വതമാണ്. ഭൂചലനത്തിലോ, അഗ്നിപര്‍വത സ്‌ഫോടനത്തിലോ ആളപായമോ ആർക്കെങ്കിലും പരിക്കുണ്ടായതായോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെൻ്റർ അറിയിച്ചത് ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം കാംചത്ക മേഖലയുടെ കിഴക്കന്‍ തീരത്ത് സമുദ്രനിരപ്പില്‍ നിന്ന് 51 കിലോമീറ്റര്‍ താഴ്ചയിലായാണ് എന്നാണ്.
ഇതേത്തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് യു എസ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം.