വിദേശവിദ്യാഭ്യാസ വായ്പയിൽ കേരളം മുന്നിൽ; കണക്കുകൾ പുറത്തുവിട്ട് ധനസഹമന്ത്രി പങ്കജ്‌ ചൗധരി | Kerala

പൊതുമേഖലാ ബാങ്കുകൾ നൽകുന്ന ഇത്തരം വായ്പ്പകളുടെ തിരിച്ചടവ് കുടിശ്ശികയിലും കേരളമാണ് ഒന്നാം സ്ഥാനത്ത്.
pankaj
Published on

കോട്ടയം: വിദേശവിദ്യാഭ്യാസ വായ്പ എടുക്കുന്നവരിൽ രാജ്യത്ത്, കേരളത്തിന് ഒന്നാം സ്ഥാനം(Kerala). 2019 ഏപ്രിൽ 1 മുതൽ 2024 മാർച്ച്‌ 31 വരെയുള്ള കണക്കുകൾ രാജ്യസഭയിൽ ധനസഹമന്ത്രി പങ്കജ്‌ ചൗധരിയാണ് പുറത്തുവിട്ടത്.

പൊതുമേഖലാ ബാങ്കുകൾ നൽകുന്ന ഇത്തരം വായ്പ്പകളുടെ തിരിച്ചടവ് കുടിശ്ശികയിലും കേരളമാണ് ഒന്നാം സ്ഥാനത്ത്. കേരളത്തിൽ നിന്ന് 66,159 അക്കൗണ്ടുകളിലായി 7619.64 കോടി രൂപയാണ്‌ വിദേശപഠനവായ്പ ഇനത്തിൽ വിതരണം ചെയ്തത്. 2,99,168 അക്കൗണ്ടുകളിൽ നിന്ന് 16,293 കോടി രൂപയാണ് വിദേശത്തും സ്വദേശത്തുമുള്ള പഠനത്തിനായി 2024 ഡിസംബർ 31 വരെ വിതരണംചെയ്തത്. ഇതിൽ തന്നെ 30,491 അക്കൗണ്ടുകളിലായി 909 കോടി രൂപ നിഷ്‌ക്രിയ ആസ്തിയാണെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതി വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com