

ഇസ്ലാമാബാദ്: ജെയ്‌ഷെ മുഹമ്മദിന്റെ ഉന്നത കമാൻഡർ മൗലാന അബ്ദുൾ അസീസ് എസ്സാർ മരിച്ചതായി റിപ്പോർട്ട്(Jaish-e-Mohammed). പാകിസ്ഥാനിലെ പഞ്ചാബ് ജില്ലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരിച്ചതെന്ന് ജെയ്‌ഷെ മുഹമ്മദിന്റെ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം മരണത്തിന്റെ യഥാർത്ഥ കാരണം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിലും ഭീകരാക്രമണ ആസൂത്രണത്തിലും മുഖ്യകണ്ണിയായ ഇയാൾ ഇന്ത്യയിൽ നടന്ന പ്രധാന ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യാ വിരുദ്ധ വികാരങ്ങൾ വളർത്താൻ ലക്ഷ്യമിട്ടുള്ള പാകിസ്ഥാനിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്നതിന് ഇയാൾ പ്രശസ്തനായിരുന്നു.