
ന്യൂഡല്‍ഹി: ഇസ്രയേലിലെ വിമാനത്താവളത്തിലുണ്ടായ മിസൈലാക്രമണത്തെ തുടർന്ന് എയര്‍ ഇന്ത്യ വിമാനം സര്‍വീസുകള്‍ റദ്ദാക്കി(missile attack). ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.
ഇന്ത്യയുടെ എഐ139 ഡൽഹി വിമാനം ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മണിക്കൂറുകൾ മുൻപാണ് ആക്രമണം ഉണ്ടായത്. അതോടെ ജോര്‍ദാന്റെ ആകാശ പരിധിയിൽ നിന്ന് വിമാനം തിരിച്ചു പറന്നു. ആക്രമണത്തിന് പിന്നിൽ യെമനില്‍ നിന്നുള്ള ഹൂതി വിമതരാണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. ഇവർ ബാലസ്റ്റിക് മിസൈലാണ് വിമാനത്താവളത്തിലേക്ക് തൊടുത്തുവിട്ടത്. അതേസമയം അക്രമത്തിന് പ്രത്യാക്രമണം ഉണ്ടാകുമെന്നും ഏഴിരട്ടി മടങ്ങില്‍ തിരിച്ചടി നല്‍കുമെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.