
ന്യൂഡൽഹി: ഇൻഡോ - പാക് സംഘർഷത്തെ തുടർന്ന് ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ ചൊവ്വാഴ്ച നടത്താനിരുന്ന സർവീസുകൾ റദ്ദാക്കിയതായി അറിയിച്ചു(Indo-Pak conflict). അമൃത്സർ, ശ്രീനഗർ, ജമ്മു, ചണ്ഡീഗഢ്, ലേ, രാജ്‌കോട്ട് തുടങ്ങിയ ആറിടങ്ങളിലേക്കുള്ള സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്.
അമൃത്സറിൽ ഇപ്പോഴും സുരക്ഷയുടെ ഭാഗമായി ബ്ലാക്ക് ഔട്ട് നിലവിലുണ്ട്. പ്രദേശങ്ങളിലെ നിലവിലെ സാഹചര്യം വിലയിരുത്തി വരികയാണെന്നും വിമാനകമ്പനികൾ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് സർവീസുകൾ റദ്ദാക്കിയതെന്നും വിമാനകമ്പനികൾ വ്യക്‌തമാക്കി.