ഇൻഡിഗോ പ്രതിസന്ധി തുടരുന്നു: വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു, ആയിരത്തോളം സർവീസുകൾ മുടങ്ങും; യാത്രക്കാർക്ക് ഇരുട്ടടി | IndiGo services

ഇന്നും ആയിരത്തോളം സർവീസുകൾ മുടങ്ങുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്
IndiGo services
Updated on

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ ( IndiGo services) പ്രതിസന്ധി തുടരുന്നതിനിടെ, മറ്റ് വിമാനക്കമ്പനികൾ യാത്ര നിരക്കുകൾ കുറയ്ക്കാതെ കുത്തനെ വർദ്ധിപ്പിച്ചത് യാത്രക്കാർക്ക് ഇരുട്ടടിയായി. പല പ്രധാന റൂട്ടുകളിലും പത്തിരട്ടിയോളമാണ് ടിക്കറ്റ് നിരക്കുകൾ വർധിച്ചിരിക്കുന്നത്. ഡൽഹി-തിരുവനന്തപുരം റൂട്ടിൽ നിരക്ക് 30,000 രൂപയ്ക്ക് മുകളിലായി. ഇന്നും ആയിരത്തോളം സർവീസുകൾ മുടങ്ങുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മാത്രം ഒമ്പത് വിമാനങ്ങൾ റദ്ദാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലും നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. കൃത്യമായ വിവരങ്ങൾ ഇൻഡിഗോ അധികൃതർ നൽകാത്തത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വിദേശത്തേക്ക് പോകേണ്ടവരും ശബരിമല തീർത്ഥാടകരും ഉൾപ്പെടെയുള്ളവർ വിമാനത്താവളത്തിന് പുറത്ത് കാത്തിരിക്കുകയാണ്. മുംബൈയിൽ 35-ഉം അഹമ്മദാബാദിൽ 20-ൽ അധികവും വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.

യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇന്നും നാളെയുമായി 6 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. അതേസമയം, ഇൻഡിഗോ പ്രതിസന്ധിയിൽ വ്യോമയാന മന്ത്രാലയം ഉന്നതതല അന്വേഷണം ആരംഭിച്ചു. ഡിസംബർ 10-നും 15-നും ഇടയിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Summary

The IndiGo flight crisis continues, compounding passenger misery as other airlines have drastically increased ticket prices, with fares on several routes, including Delhi-Thiruvananthapuram, rising tenfold to over ₹30,000. Around 1,000 services are expected to be disrupted today, causing chaos at airports like Thiruvananthapuram, where nine flights were cancelled, and Nedumbassery, where passengers are stranded due to a lack of clear communication.

Related Stories

No stories found.
Times Kerala
timeskerala.com