

മസ്‌കറ്റ്: ഒമാനിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ടു(Gas cylinder explosion). മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ബോഷറില്‍ റസ്റ്റോറന്റിൽ ഇന്ന് പുലച്ചെയാണ് അപകടം നടന്നത്. അപകടത്തിൽ കണ്ണൂര്‍ തലശ്ശേരി ആറാം മൈല്‍ സ്വദേശികളായ വി.പങ്കജാക്ഷന്‍ (59), ഭാര്യ കെ. സജിത (53) എന്നിവർക്കാണ് ജീവൻ നഷ്ടമായത്.
ഇവർ റസ്റ്റോറന്റ പ്രവർത്തിച്ചിരുന്ന വാണിജ്യ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ താമസിച്ചു വരികയായിരുന്നു. ഇത് ഭാഗീകമായി തകർന്നതിനെ തുടർന്നാണ് ഇരുവർക്കും ജീവൻ നഷ്ടപെട്ടത്. അപകട കാരണം പാചക വാതക ചോര്‍ച്ചയാണെന്നാണ് പ്രാഥമിക വിവരം.
അപകടം സംഭവിച്ച ഉടൻ തന്നെ സ്ഥലത്തെത്തിയ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവരുടെ ഏകമകൾ ചെന്നൈയിൽ നിന്നും ഒമാനിലേക്ക് തിരിച്ചു.