
സഹാറൻപൂർ: ഉത്തർപ്രദേശിലെ സഹാറൻപൂരിലെ കൂളർ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം(Fire breaks). ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. തീപിടിത്തം ഉണ്ടായതോടെ സമീപവാസികൾ പരിഭ്രാന്തരായി.
അതേസമയം സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ അണയ്ക്കാൻ നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. വെയർഹൗസിൽ പിവിസി കൂളറുകൾ നിറഞ്ഞിരുന്നു. ഇതിനാണ് തീ പിടിച്ചത്. തീ പിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തി നശിച്ചതായാണ് വിവരം. എന്നാൽ തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.