
ഭുവനേശ്വർ: ഒഡിഷയിൽ മിന്നലേറ്റ് എട്ട് പേർക്ക് ദാരുണാന്ത്യം(Odisha). കഴിഞ്ഞ ദിവസം രതിയിലാണ് സംഭവം നടന്നത്. അപകടത്തിൽ ആറ് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പടെ 8 പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശം പുറപ്പെടുവിച്ചിരുന്നു. ഒഡിഷയിലെ വിവിധ ജില്ലകളിൽ കഴിഞ്ഞ ദിവസം രാത്രി കനത്ത മഴ പെയ്യുകയും ചെയ്തിരുന്നു. നയാഗഞ്ച്, കട്ടക്ക്, ബലാസോർ, കോരാപുട്, ഖുർദ, ജജ്രൂർ, ഗഞ്ചം തുടങ്ങി ഏഴ് ജില്ലകളിൽ കഴഞ്ഞ ദിവസം റെഡ് അലർട്ട് ആയിരുന്നു നിലനിന്നിരുന്നത്.