
ശ്രീനഗർ: പാക്കിസ്ഥാൻ വീണ്ടും പ്രകോപനവുമായി രംഗത്ത്(Drone attack). വെള്ളിയാഴ്ച്ച രാത്രി നടന്ന പ്രകോപനത്തിന് തുടർച്ചയായി ഇന്ന് പുലർച്ചെയും ജമ്മുവിൽ ഡ്രോൺ ആക്രമണവുമായി.
ജമ്മുവിന് പുറമെ അമൃത്സറിലും ആക്രമണം ഉണ്ടായതായാണ് റിപ്പോർട്ട്. പ്രദേശങ്ങളിൽ പാക് ഡ്രോണുകൾ തകർത്തതിന്റെ സ്ഫോടന സമാനമായ ശബ്‍ദം കേട്ടതായാണ് ജനങ്ങൾ അറിയിച്ചത്. പാക് ആക്രമണങ്ങൾക്കു പിന്നാലെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. പ്രത്യാക്രമണമായി പാക് വ്യോമത്താവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതിന്റെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.