പാക് ചാരന്മാർ വിളിക്കാൻ സാധ്യത; "വ്യാജ നമ്പറിൽ നിന്നുള്ള കോളുകൾ എടുക്കരുത്" - പ്രതിരോധ മന്ത്രാലയം | Pakistani spies

7340921702 എന്ന ഇന്ത്യൻ നമ്പറിൽ നിന്ന് വരുന്ന കോളുകൾ അവഗണിക്കണം
Pakistani call
Published on

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താൻ വ്യാജ നമ്പറുകൾ ഉപയോഗിച്ച് പാക് ചാരന്മാർ വിളിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വ്യാജ നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുക്കരുതെന്ന് പ്രതിരോധ വകുപ്പ് മുന്നറിയിപ്പ് നൽകി(Pakistani spies). 7340921702 എന്ന ഇന്ത്യൻ നമ്പറിൽ നിന്ന് വരുന്ന കോളുകൾ അവഗണിക്കണം.

ഈ നമ്പറിൽ നിന്നുള്ള കോളുകൾ എടുക്കുകയോ പ്രതികരിക്കുകയോ ചെയ്യരുതെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രാജ്യത്തെ നിലവിലുള്ള സാഹചര്യങ്ങളും നീക്കങ്ങളും മനസിലാക്കാൻ പാക് ചാരന്മാരുടെ ശ്രമമാണിതെന്നും പ്രസ്താവന സൂചിപ്പിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com