
മഹാരാഷ്ട്ര: താനെ നഗരത്തിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു(Building collapses). ഇന്നലെ പുലർച്ചെ 2:25 ഓടെയാണ് സംഭവം നടന്നത്. നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണത്.
താനെയിലെ വാഗലെ എസ്റ്റേറ്റിലെ കിസാൻ നഗർ പ്രദേശത്തുള്ള നന്ദദീപ് കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിന് 50 വർഷത്തിലേറെ പഴക്കമുണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഈ വർഷം ആദ്യം നടത്തിയ ഒരു സ്ട്രക്ചറൽ ഓഡിറ്റിന് ശേഷം കെട്ടിടം സി2ബി വിഭാഗത്തിൽ പെടുന്ന തരത്തിൽ അപകടകരമാണെന്ന് പ്രഖ്യാപിച്ചു.
ഘടനാപരമായി സുരക്ഷിതമല്ലാത്തതും അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതോ പൊളിച്ചു നീക്കേണ്ടതോ ആയ കെട്ടിടങ്ങളെയാണ് സി2ബി വർഗ്ഗീകരണം സൂചിപ്പിക്കുന്നത്.