
അമരാവതി: തന്റെ സംസ്ഥാനത്ത് ഇപ്പോഴും ചെരുപ്പ് വാങ്ങാൻ കഴിയാത്തവർ ഉണ്ടെന്ന് അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ(sandals). പര്യടനത്തിനായി അരക്കു, ദുംബ്രിഗുഡ മേഖലകൾ സന്ദർശിക്കുന്ന അവസരത്തിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ ഇക്കാര്യം പെട്ടത്.
വൃദ്ധരായവർ മുതൽ കൊച്ചു കുട്ടികളുടെ വരെ അവസ്ഥ തിരിച്ചറിഞ്ഞ അദ്ദേഹം ഗ്രാമത്തിൽ താമസിക്കുന്ന മൊത്തം ആളുകളുടെ എണ്ണം അന്വേഷിച്ച് അറിയുകയും അവർക്കായി പാദരക്ഷകൾ എത്തിക്കാനും വിതരണം ചെയ്യാനും ഏർപ്പാട് ചെയ്യുകയും ചെയ്തു.
350 താമസക്കാരാണ് ഗ്രാമത്തിൽ ഉള്ളത്. തുടർന്ന് ഈ ഗ്രാമവാസികള്‍ക്ക് അദ്ദേഹം ചെരുപ്പ് വിതരണം ചെയ്തു. ഇതോടെ അദ്ദേഹത്തിന് ഗ്രാമവാസികൾ തങ്ങളുടെ ബുദ്ധിമുട്ട് പരിഹരിച്ചു തന്നതിന് നന്ദി അറിയിച്ചു.