
ഉത്തർപ്രദേശ്: യമുന നദിയിൽ കുളിക്കുന്നതിനിടെ നാല് പെൺകുട്ടികൾ മുങ്ങിമരിച്ചു(Yamuna river). ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പെൺകുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഒരു പെൺകുട്ടി അബദ്ധത്തിൽ ആഴത്തിലുള്ള വെള്ളത്തിലേക്ക് വീഴാൻ ശ്രമിച്ചതോടെ മറ്റുള്ളവർ രക്ഷിക്കാനെത്തുകയായിരുന്നു. എന്നാൽ ഒഴുക്ക് ശക്തമായതോടെ എല്ലാവരും അപകടത്തിൽപ്പെടുകയായിരുന്നു. പ്രൊഫഷണൽ മുങ്ങൽ വിദഗ്ധരും പോലീസ് സംഘങ്ങളും മണിക്കൂറുകളോളം രക്ഷാപ്രവർത്തനം നടത്തിയാണ് പെൺകുട്ടികളെ കരയ്‌ക്കെത്തിച്ചത്.