
മുംബൈ: റിലയന്‍സ് ജിയോ ഏറെ പ്രചാരത്തിലുള്ള തങ്ങളുടെ രണ്ട് 5 ജി പ്ലാനുകൾ പിൻവലിച്ചു. 395 രൂപയുടെയും 1,559 രൂപയുടെയും പ്രീപെയ്‌ഡ് അണ്‍ലിമിറ്റഡ് 5ജി റീച്ചാര്‍ജ് പ്ലാനുകളാണിവ. ഈ റിപ്പോർട്ട് ഉപഭോക്താക്കളില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. താരിഫ് നിരക്കുകള്‍ കുത്തനെ കൂട്ടിയതിന് പിന്നാലെയാണ് ഈ നീക്കം. വിദഗ്ദർ പറയുന്നത് ഇത് ആവറേജ് റെവന്യൂ പെര്‍ യൂസര്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് എന്നാണ്. 395 രൂപയുടെ പാക്കേജിന് 84 ദിവസത്തെ കാലാവധിയും, 1,559 രൂപയുടെ റീച്ചാര്‍ജ് പ്ലാനിനുണ്ടായിരുന്നത് 336 ദിവസത്തെ ഉപയോഗവുമായിരുന്നു. ഇരുപ്ലാനുകളുടെയും പ്രധാന ആകർഷണം അൺലിമിറ്റഡ് 5ജി ഡാറ്റ ആയിരുന്നു.