
ന്യൂഡൽഹി: ഫോൺ വിളിക്കുമ്പോൾ ഇന്റർനെറ്റ് ഓഫാക്കി വയ്ക്കാൻ നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം(internet). സുരക്ഷ മുൻ നിർത്തിയാണ് തീരുമാനം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ഔദ്യോഗിക ഹാൻഡിൽ 'സൈബർ ദോസ്തിൽ' നിന്നാണ് നിർദേശം വന്നിരിക്കുന്നത്.
കോളുകൾക്കിടയിൽ ഇന്റർനെറ്റ് ഓണാക്കിയിട്ടാൽ വിവരങ്ങൾ ചോരാൻ ഇടയുണ്ട്. ഗൂഗിൾ ക്രോമിലെ ക്രമീകരണങ്ങളിലൂടെ നാവിഗേറ്റ് ചെയ്ത് ആപ്പുകൾക്ക് ആക്‌സസ് നൽകിയിട്ടുള്ള മൈക്രോഫോണിലേക്ക് വിവരങ്ങൾ കൈമാറ്റം ചെയ്യാനാവും. ഉപയോഗത്തിലുള്ളതും മൈക്രോഫോൺ ആവശ്യമായതുമായ ആപ്പുകൾക്ക് മാത്രം മൈക്രോഫോൺ ആക്‌സസ് നൽകാനും സൈബർ ദോസ്ത് നിർദേശിക്കുന്നു.