സ്റ്റാറ്റസ് റീഷെയര്‍ ചെയ്യാം, മറ്റൊരാളെ മെന്‍ഷന്‍ ചെയ്യാം: പുത്തന്‍ അപ്‌ഡേറ്റുമായി വാട്സപ്പ് | Whatsapp updates

സ്റ്റാറ്റസ് റീഷെയര്‍ ചെയ്യാം, മറ്റൊരാളെ മെന്‍ഷന്‍ ചെയ്യാം: പുത്തന്‍ അപ്‌ഡേറ്റുമായി വാട്സപ്പ് | Whatsapp updates
Published on

തിരുവനന്തപുരം: പുത്തന്‍ ഫീച്ചറുകള്‍ കൊണ്ടുവരുന്നതിൽ എന്നും മുന്നിലാണ് വാട്സപ്പ് (whatsapp will soon roll out a new feature that lets users mention others in their status). ഇപ്പോൾ ഇതാ പുത്തന്‍ അപ്‌ഡേറ്റുകള്‍ അവതരിപ്പിക്കുകയാണ്. സ്റ്റാറ്റസുകള്‍ ലൈക്ക് ചെയ്യാനും റീഷെയര്‍ ചെയ്യാനും പ്രൈവറ്റ് മെന്‍ഷന്‍ ചെയ്യാനുമുള്ള സംവിധാനങ്ങളാണ് വാട്സപ്പിലേക് മെറ്റ കൊണ്ടുവരുന്നത്.

പുതിയ അപ്‌ഡേറ്റോടെ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ഇന്‍സ്റ്റഗ്രാമിലേത് പോലെ ടാപ് ചെയ്‌ത് ലൈക്ക് ചെയ്യാം. ഇതോടെ സ്റ്റാറ്റസ് സീനായ യൂസര്‍മാരുടെ പേരിനൊപ്പം ലൗ ഐക്കണ്‍ പ്രത്യക്ഷപ്പെടും. ഇതിനകം മിക്ക ഡിവൈസുകളിലും ഈ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആഗോളമായി സ്റ്റാറ്റസ് ലൈക്ക് ഫീച്ചര്‍ ഇപ്പോള്‍ വന്നിരിക്കുന്നു. സ്വകാര്യമായ ഈ ലൈക്കുകള്‍ സ്റ്റാറ്റസ് ഇട്ടയാള്‍ക്ക് മാത്രമേ കാണാന്‍ കഴിയൂ. എന്നാല്‍ ഇന്‍സ്റ്റഗ്രാമിലേത് പോലെ ഈ ഹാര്‍ട്ട് ഐക്കണിന് മറുപടി നല്‍കാന്‍ സ്റ്റാറ്റസിന്‍റെ ഉടമയ്ക്ക് സാധിക്കില്ല.

ഇതിന് പുറമെ മറ്റ് ചില ഫീച്ചറും വാട്സപ്പ് സ്റ്റാറ്റസില്‍ വരികയാണ്. സ്റ്റാറ്റസില്‍ ഇനി മുതല്‍ മറ്റൊരാളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാന്‍ കഴിയും. എന്നാല്‍ മൂന്നാമതൊരാള്‍ക്ക് ഇക്കാര്യം കാണാന്‍ കഴിയില്ല. മെന്‍ഷന്‍ ചെയ്തുകഴിഞ്ഞാല്‍ ആ കോണ്‍ടാക്റ്റിന് ഈ സ്റ്റാറ്റസ് സ്വന്തം സ്റ്റാറ്റസില്‍ റീ ഷെയര്‍ ചെയ്യാനും സംവിധാനമുണ്ട്. ഇന്‍സ്റ്റഗ്രാമിന് സമാനമായ ഫീച്ചറുകളാണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. ഇതിനെല്ലാം പുറമെ മറ്റനേകം ഫീച്ചറുകളും വാട്സപ്പിലേക്ക് വരുമെന്ന് മെറ്റ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com