അറിഞ്ഞോ?.. ഈ ഫോണുകളിൽ നാളെ മുതൽ വാട്ട്‌സ്ആപ്പ് പ്രവർത്തിക്കില്ല; തീരുമാനം സുരക്ഷയെ മാനിച്ച് | WhatsApp

പുതിയ ഉപകരണങ്ങൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് മികച്ച സുരക്ഷയും പ്രകടനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
watsapp
Published on

ലോകമെമ്പാടുമായി 3.5 ബില്യണിലധികം ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പ് ജൂൺ 1 മുതൽ, പഴയ സ്മാർട്ട്‌ഫോണുകളിൽ ലഭ്യമാകില്ല(WhatsApp). പഴയ ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലാണ് വാട്ട്‌സ്ആപ്പ് പ്രവർത്തന രഹിതമാകുന്നത്. ഐഫോൺ 5എസ്, ഐഫോൺ 6, ഐഫോൺ 6 പ്ലസ്, ഐഫോൺ 6എസ്, ഐഫോൺ 6എസ് പ്ലസ്, ഐഫോൺ എസ്ഇ (ഒന്നാം തലമുറ) തുടങ്ങി iOS 15 അല്ലെങ്കിൽ അതിന് മുമ്പുള്ള പതിപ്പുകളിലാണ് വാട്ട്‌സ്ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നത്.

സാംസങ് ഗാലക്സി എസ് 4, സാംസങ് ഗാലക്‌സി നോട്ട് 3, സോണി എക്സ്പീരിയ Z1, എൽജി ജി2, ഹുവാവേ അസെൻഡ് P6, മോട്ടോ ജി (ഒന്നാം തലമുറ), മോട്ടറോള റേസർ എച്ച്ഡി, മോട്ടോ ഇ (2014) തുടങ്ങിയ ആൻഡ്രോയിഡ് ഫോണുകളിലും ജൂൺ 1 മുതൽ വാട്ട്‌സ്ആപ്പ് ലഭ്യമാകില്ല.

പുതിയ ഉപകരണങ്ങൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് മികച്ച സുരക്ഷയും പ്രകടനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മെയ് മാസം പ്രവർത്തനം അവസാനിപ്പിക്കുമെന്ന് അറിയിച്ച മെറ്റ ഉപയോക്താക്കൾക്ക് ഉപകരണങ്ങൾ മാറാൻ കൂടുതൽ സമയം നൽകി കൊണ്ട് ജൂൺ 1 വരെ തീരുമാനം നീട്ടുകയായിരുന്നു. ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ഈ നടപടി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com