സുനിത വില്യംസിൻ്റെ മടങ്ങിവരവിനെക്കുറിച്ച് കൃത്യമായ ഉത്തരം നൽകാനാവാതെ നാസ: മാസങ്ങളെടുത്തേക്കാം | Sunita williams’ return from space station

സുനിത വില്യംസിൻ്റെ മടങ്ങിവരവിനെക്കുറിച്ച് കൃത്യമായ ഉത്തരം നൽകാനാവാതെ നാസ: മാസങ്ങളെടുത്തേക്കാം | Sunita williams’ return from space station
Published on

ബഹിരാകാശത്ത്‌ കുടുങ്ങിയ സുനിത വില്യംസിൻ്റെ മടക്കത്തെക്കുറിച്ച് കൃത്യമായ ഉത്തരം നൽകാനാവാതെ നാസ. ഭൂമിയിലേക്കുള്ള മടക്കത്തിന് മാസങ്ങളെടുക്കാനാണ് സാധ്യത. ബോയിങ്ങിൻ്റെ സ്റ്റാർ ലൈനർ പേടകത്തിൻ്റെ സാങ്കേതിക തകരാറുകൾ പരിഹരിക്കുവാൻ സാധിക്കാതെ വരുന്ന പക്ഷം മറ്റ്‌ മാർഗങ്ങൾ തേടേണ്ടതായി വരും.

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സുനിത വില്യംസും ബുച്ച് വില്‍മോറും യാത്രതിരിച്ചത് 2024 ജൂണ്‍ അഞ്ചിനാണ്. വെറും ഒരാഴ്ച്ച നീണ്ട ദൗത്യത്തിനായാണ് ഇവർ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ഇവർ യാത്ര പുറപ്പെട്ടത്. ഈ ദൗത്യം അമേരിക്കന്‍ സ്വകാര്യ കമ്പനികളുമായുള്ള നാസയുടെ സഹകരണത്തിന്‍റെ ഭാഗമായുള്ള കൊമേഴ്‌സ്യല്‍ ക്രൂ പോഗ്രാമിന്‍റെ ഭാഗമായി ആയിരുന്നു. എന്നാൽ, വിക്ഷേപണത്തിന് കനത്ത വെല്ലുവിളികൾ സൃഷ്ടിക്കുകയായിരുന്നു പേടകത്തിലെ ഹീലിയം ചോര്‍ച്ച, വാല്‍വ് പിഴവുകള്‍ എന്നിവയുൾപ്പെടെയുള്ള തകരാറുകൾ.

എഴുപത് ദിവസത്തോളമാവുകയാണ് ഇരു ബഹിരാകാശ സഞ്ചാരികളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയാൻ തുടങ്ങിയിട്ട്.

Related Stories

No stories found.
Times Kerala
timeskerala.com