
ന്യൂഡൽഹി: എ.ഐ സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തോടെ ടെക് ഭീമനായ മൈക്രോ സോഫ്റ്റ്, തങ്ങളുടെ സെയിൽസ് വിഭാഗത്തിലെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ(Microsoft). മെയ് മാസത്തിൽ 6,000 ത്തോളം തൊഴിലാളികളെ പിരിച്ചു വിട്ടിരുന്നു. ഇതിന് പുറമെയാണ് പുതിയ തീരുമാനം.
എന്നാൽ, പുതിയ പിരിച്ചുവിടലുകളെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവിട്ടിട്ടില്ല. മൈക്രോസോഫ്റ്റിന്റെ സാമ്പത്തിക വർഷം ജൂൺ 30 ന് അവസാനിക്കുന്നതിനിടയിലാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
അതേസമയം അടുത്ത മാസം ആദ്യം തന്നെ കമ്പനി ഇക്കാര്യം വെളിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം ജൂൺ വരെ, മൈക്രോസോഫ്റ്റ് ഏകദേശം 228,000 ആളുകളെ പുതുതായി നിയമിച്ചിരുന്നു.