
മുംബൈ: ഓപ്പണ്‍ എഐ ആയ ചാറ്റ് ജിപിടി, ഇന്‍സ്റ്റയേയും ടിക് ടോക്കിനെയും കടത്തിവെട്ടി ഡൗൺലോഡിങ്ങിൽ മുൻപിലെത്തി(ChatGPT) . ആപ്പ് ഫിഗേഴ്‌സ് അനലറ്റിക്‌സ് കമ്പനി പുറത്തുവിട്ട കണക്കു പ്രകാരം ചാറ്റ് ജിപിടി മാര്‍ച്ചില്‍ 4.6 കോടി ഡൗണ്‍ലോഡുമായി ലോകത്ത് ഒന്നാമതായി.
അടുത്തിടെയാണ് 'ജിബിലി മാതൃകയിലുള്ള സ്റ്റുഡിയോ ആര്‍ട്ട്' ചാറ്റ് ജിപിടിയിൽ ഉൾപെടുത്തിയത്. ഇതിന് ശേഷം ചാറ്റ് ജി.പി.ടി യുടെ ഡൗൺലോഡിങ്ങ് മാറ്റ് ആപ്പുകളെക്കാൾ കുതിച്ചുയരുകയായിരുന്നു. ചിത്രങ്ങൾ തയ്യാറാക്കുന്ന പുതിയ ടൂളാണ് ജിബിലി. ഇത് പരീക്ഷിക്കാനാണ് പലരും ആപ്പ് ഡൗൺലോഡ് ചെയ്തതെന്നാണ് വിവരം. ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ 28 % വർധനവാണ് മാർച്ചിൽ ചാറ്റ് ജി പി ടി ആപ്പ് ഡൗൺലോഡിങ്ങിൽ ഉണ്ടായിട്ടുള്ളത്. ഇതോടെ 13 കൊടിയിലേറെപ്പേർ ചാറ്റ് ജി പി ടി ഉപയോഗിക്കുന്നു എന്നാണ് പുറത്തു വരുന്ന വിവരം.