
ചാറ്റ്‌ജിപിടിയിൽ പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പൺ എഐ. ഇനി മുതൽ ചാറ്റ്‌ജിപിടിയെ വ്യക്തിഗത അസിസ്റ്റന്റായി ഉപയോഗപ്പെടുത്താം. ടാസ്‌ക്‌സ് എന്നാണ് ഈ പുതിയ ഫീച്ചറിന്റെ പേര് . ടാസ്ക്സ് വഴി ചാറ്റ്‌ജിപിടിയെ ചില ജോലികൾ പറഞ്ഞേൽപ്പിക്കാൻ കഴിയും. അലാറം സെറ്റ് ചെയ്യാനും, നടക്കാനിരിക്കുന്ന മീറ്റിങ് ഓര്‍മിപ്പിക്കാനുമെല്ലാം ഇതുവഴി ചാറ്റ് ജി.പി.ടിയെ ചുമതലപ്പെടുത്താനാവും.
സാധാരണ റിമൈന്റര്‍ അപ്ലിക്കേഷൻ പോലെ ദിവസേന റിമൈന്ററുകള്‍ നല്‍കാന്‍ ചാറ്റ് ജി.പി.ടിയ്ക്ക് സാധിക്കും. റിമൈന്ററുകള്‍ക്ക് പുറമെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാനുള്ള നിര്‍ദേശവും നേരത്തെ തന്നെ പറഞ്ഞുവെക്കാം. ഇതുമായി ബന്ധപ്പെട്ട് ഓപ്പണ്‍ എഐ ഒരു ഡെമോ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.