
ന്യൂഡൽഹി: ഓപ്പൺ എ.ഐയുടെ ജനപ്രിയ എ.ഐ പ്ലാറ്റ് ഫോമായ ചാറ്റ് ജി.പി.ടിയ്ക്ക് ഇന്ന് സേവന തടസ്സം നേരിട്ടതായി റിപ്പോർട്ട്(Chat GPT). ഇന്ത്യയിലും യു.എസിലുമുള്ള നിരവധി ഉപയോക്താക്കളെ തടസ്സം ബാധിച്ചു.
ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 2:45 ന് ശേഷം തടസ്സം നേരിടുകയും തുടർന്ന് വേഗത കുറയുകയുമായിരുന്നു എന്ന് ഉപയോക്താക്കൾ വ്യക്തമാക്കി. ചാറ്റ്ബോട്ടിന്റെ പ്രധാന സവിശേഷതകൾ, ആപ്പ് പ്രവർത്തനം, API സേവനങ്ങൾ എന്നിവയിലെ പ്രശ്നങ്ങൾ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതോടെ തടസം നേരിട്ടത് സ്ഥിരീകരിച്ച കമ്പനി പ്രശ്നം സജീവമായി അന്വേഷിക്കുമെന്ന് അറിയിച്ചു. അതേസമയം സേവനങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.