
ന്യൂയോര്‍ക്ക്: അടിക്കടി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് ഏവരുടെയും ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഒരോ അപ്‌ഡേറ്റിലും അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ വാട്‌സ്ആപ്പിൽ പുതുതായി വരാൻ പോകുന്ന ഒരു ഫീച്ചറിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് നിറയുന്നത്.
മെറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിലെ സമാനമായ ഫീച്ചറാണ് വാട്‌സ്ആപ്പിലും എത്തുന്നത്. സ്റ്റാറ്റസ് വെക്കുമ്പോൾ മെൻഷൻ ചെയ്യാനുള്ള ഫീച്ചറാണ് വാട്‌സ്ആപ്പ് ഏറ്റവും പുതുതായി അവതരിപ്പിക്കാൻ പോകുന്നത്. ഇത് സംബന്ധിച്ച് ഇതിന് മുൻപ് റിപ്പോർട്ടുകൾ വന്നെങ്കിലും ഉടൻ തന്നെ അവതരിപ്പിക്കും. കോൺടാക്റ്റ് ലിസ്റ്റിലുള്ളവരെ ടാഗ് ചെയ്യാൻ ഈ ഫീച്ചറിലൂടെ കഴിയും. ആരെയാണോ ടാഗ് ചെയ്യുന്നത് അവർക്ക് അതിന്റെ നോട്ടിഫിക്കേഷൻ ലഭിക്കുകയും ചെയ്യും.